Advertisement

ധവാന് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയില്‍

September 18, 2018
Google News 1 minute Read
Dhawan

ഏഷ്യാ കപ്പിലെ ഹോങ്കോംഗിനെതിരായ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 37.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. കളിയുടെ ആരംഭം മുതലേ നന്നായി ബാറ്റ് വീശിയ ധവാന്‍ ഏകദിന കരിയറിലെ 14-ാം സെഞ്ച്വറിയും തികച്ചു. 105 പന്തില്‍ നിന്നാണ് ധവാന്റെ സെഞ്ച്വറി നേട്ടം. 70 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ അമ്പാട്ടി റായിഡു ധവാന് മികച്ച പിന്തുണ നല്‍കി. സെഞ്ച്വറി നേടിയ ധവാന് കൂട്ടായി 14 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കാണ് ഇപ്പോള്‍ ക്രീസില്‍. റായിഡുവിന് പുറമേ 23 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടോസ് ലഭിച്ച ഹോങ്കോംഗ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here