Advertisement

ഇടപ്പള്ളിയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി യുവതിയുടെ കൈയ്യറ്റു

September 19, 2018
Google News 0 minutes Read
accident

ഇടപ്പള്ളിയില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങവെ യുവതിയുടെ കൈ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയ്ക്ക് കുടുങ്ങി അറ്റ് പോയി. ഇന്ന് പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. തമിഴ്നാട് മധുര സ്വദേശിനിയായ തലൈമയ്ക്കാണ് ദുരനുഭവം. നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. ഓച്ചിറയില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കൈയ്യുടെ തോളിനും മുട്ടിനും ഇടയ്ക്കുള്ള ഭാഗം ചതഞ്ഞ് പോയി. യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here