Advertisement

കേരളാ പോലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

September 19, 2018
Google News 1 minute Read
athlete

കേരളാ പോലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവച്ച് ഉത്തരവിറക്കി. വിവിധ സായുധബറ്റാലിയനുകളിലെ ഹവില്‍ദാര്‍ തസ്തികയാണ് വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കി വെച്ചത്. അത് ലറ്റിക്സില്‍ പുരുഷവിഭാഗത്തിന് 28 ഉം വനിതാവിഭാഗത്തില്‍ 26 ഉം തസ്തികകള്‍ അനുവദിച്ചു.ബാസ്ക്കറ്റ്ബോള്‍ പുരുഷ-വനിത ടീമുകള്‍ക്ക് 12 വീതവും വോളീബോള്‍ പുരുഷ-വനിതാടീമുകള്‍ക്ക് 12 വീതവും തസ്തിക മാറ്റിവെച്ചിട്ടുണ്ട്. ഫുട്ബോള്‍ പുരുഷടീമിലേക്ക് 18 പേര്‍ക്കും ഹാന്റ് ബോള്‍ പുരുഷടീമിലേക്ക് 12 പേര്‍ക്കും നിയമനം നല്‍കും. നീന്തലില്‍ പുരുഷ-വനിതാവിഭാഗങ്ങളില്‍ യഥാക്രമം ആറും നാലും തസ്തികകളാണ് അനുവദിച്ചത്. രണ്ട് വീതം പുരുഷ-വനിതാ സൈക്ലിംഗ് താരങ്ങള്‍ക്കും പൊലീസില്‍ നിയമനം ലഭിക്കും.

ഈ മേഖലകളില്‍ ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍, നാഷണല്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് സര്‍വ്വകലാശാല, സ്കൂള്‍ കായികമേളകളില്‍ മെഡല്‍ നേടിയവര്‍ എന്നിവരില്‍ നിന്നും നിയമനം നല്‍കാനാണ് തീരുമാനം. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 58 കായിക താരങ്ങള്‍ക്ക് കേരളാ പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. വോളിബോള്‍ വനിതാ വിഭാഗത്തില്‍ നാല് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here