Advertisement

ബിഷപ്പിന്റെ അറസ്റ്റ്; അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി

September 20, 2018
Google News 0 minutes Read
Franco Mulakkal Rape

പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലുണ്ടെങ്കിലും അത് അറസ്റ്റിന് തടസ്സമാകില്ലെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചോദ്യം ചെയ്യല്‍ മൂന്നാം ദിനത്തിലേക്ക് കടക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്ന് കോട്ടയം എസ്.പി ഹരിശങ്കറും പ്രതികരിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിലെത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here