Advertisement

കണ്ണൂരില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ഉടന്‍ അന്തിമാനുമതി ലഭിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

September 20, 2018
Google News 1 minute Read

പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയായതോടെ കണ്ണൂരില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ഉടന്‍ അന്തിമാനുമതി ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. മൂര്‍ഖന്‍ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷാര്‍ത്ഥം ആദ്യ യാത്രാവിമാനം ഇറങ്ങിയത് കണ്ണൂരിന്റെ വ്യോമയാന സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കുന്നതാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിലേക്ക് നയിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 189 വിമാനമാണ് ഇന്ന് കണ്ണൂരില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്.

“കണ്ണൂരിന്റെ വ്യോമയാന സ്വപ്‌നങ്ങള്‍ പൂവണിയുന്ന ചരിത്രമൂഹൂര്‍ത്തത്തിനാണ്‌ ഇന്ന്‌ മട്ടന്നൂര്‍ സാക്ഷ്യം വഹിച്ചത്‌. മൂര്‍ഖന്‍ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണാര്‍ത്ഥം ആദ്യ യാത്രാവിമാനമിറങ്ങി. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ്‌ വിമാനമാണ്‌ റണ്‍വേയില്‍ ഇന്ന് ലാന്‍ഡ്‌ ചെയ്‌തത്‌. പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണ്‌ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വേഗത്തിൽ പ്രവര്‍ത്തനസജ്ജമാകുന്നതിലേക്ക്‌ നയിച്ചത്‌. കേരളത്തിന്റെ വികസനചരിത്രത്തിലെ നാഴികക്കല്ലാണിത്‌. കണ്ണൂരിന്റെ വ്യവസായ-കാര്‍ഷിക- ടൂറിസം മേഖലകളില്‍ വിമാനത്താവളം വന്‍ കുതിച്ചുച്ചാട്ടമുണ്ടാക്കും. പ്രവാസി മലയാളികൾക്കും ഏറെ സന്തോഷം പകരുന്നതാണിത്. യാത്രാവിമാനം വിജയകരമായി ഇറക്കിയതോടെ കണ്ണൂരില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക്‌ ഉടന്‍ അന്തിമാനുമതി ലഭിക്കും.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here