Advertisement

കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് കമ്പി താഴെ വീണു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

September 20, 2018
Google News 0 minutes Read

ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻറെ നാലാം നിലയിൽനിന്ന് കമ്പികൊണ്ട് നിർമ്മിച്ച ഫ്രെയിം താഴെ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. റോഡിലൂടെ ബൈക്കിൽ പോകുകയായിരുന്ന യാത്രികന്റെ തലയിലേക്കാണ് ഫ്രെയിം വീണത്. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചു.

ബംഗളരുവിലെ സുനകൽപ്പെട്ട് ഭാഗത്താണ് അപകടമുണ്ടായത്. ചന്ദൻ എന്ന ആളാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇയാൾ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഓഗസ്റ്റ് 31 ന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും മേൽനോട്ടക്കാരനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here