Advertisement

ഇന്ത്യ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

September 21, 2018
Google News 1 minute Read

ഇന്ത്യ – പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. കാശ്മീരില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ചര്‍ച്ച നടത്തുമെന്നാണ് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ അറിയിച്ചത്. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ പൊതുസഭാ സമ്മേളനത്തിനൊപ്പം കൂടിക്കാഴ്ചയും നടത്താമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് ഇമ്രാന്‍ ഖാനാണ്. ചൊവ്വാഴ്ചയാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ചകള്‍ ആരംഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here