Advertisement

ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

September 22, 2018
Google News 0 minutes Read

ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എതിര്‍ത്താല്‍ സഭ വിടേണ്ടി വരുമെന്ന അവസ്ഥ ചൂഷണം ചെയ്തായിരുന്നു ജലന്ധര്‍ മുന്‍ ബിഷപ്പായുടെ ഫ്രാങ്കോയുടെ പീഡനം. പണവും പാരിതോഷികവും നല്‍കി പരാതിക്കാതെ നിശ്ശബ്ദരാക്കാന്‍ ശ്രമം നടന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍
വ്യക്തമാക്കുന്നുണ്ട്.

റിമാന്‍ഡ് റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ : പീഡനമുണ്ടായ സമയത്ത് ഫ്രാങ്കോ മുളയ്ക്കല്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തണം. മുന്‍ ബിഷപ്പിന്റെ ലാപ്‌ടോപ്പ് കണ്ടെത്തണം. ഡിഎന്‍എ സാംപിള്‍ ശേഖരിക്കേണ്ടതുണ്ട്. ലൈംഗികശേഷി പരിശോധന നടത്തണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here