Advertisement

“കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചന”: കോടിയേരി

September 22, 2018
Google News 0 minutes Read

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ ശ്ലാഘിച്ച് സിപിഎം. കന്യാസ്ത്രീകള്‍ നടത്തിയ സമരം ക്രൈസ്തവ സഭയ്ക്കുള്ളില്‍ മാറ്റത്തിന്റെ സൂചന നല്‍കുന്നതാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമരത്തിലൂടെ വ്യക്തമായത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ്. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ച സിപിഎം വിരുദ്ധര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധങ്ങള്‍ക്ക് വിധേയമായിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here