Advertisement

ഡ്രോൺ പറത്തുന്നതിന് മുമ്പ് ഒരു നിമിഷം ! ഇനി ആർക്കും എവിടേയും ഡ്രോൺ പറത്താൻ സാധിക്കില്ല; പുതിയ ഡ്രോൺ പോളിസി നിലവിൽ വരുന്നു

September 22, 2018
Google News 3 minutes Read
new drone policy from december

ഡിസംബർ ഒന്നുമുതൽ പുതിയ ഡ്രോൺ പോളിസി നിലവിൽ വരുന്നു. ‘ഡ്രോൺ റെഗുലേഷൻസ് 1.0’ എന്ന് പേര് നൽകിയിരിക്കുന്ന ഈ പോളസി ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ പോളിസിയാണ്. ഡിജിറ്റൽ സ്‌കൈ എന്ന ഓൺലൈൻ പ്ലാറ്റഫോമിലൂടെ ഡ്രോൺ പറത്താനുള്ള അനുമതിയും നിയന്ത്രണവുമെല്ലാം വാങ്ങാം.

ഡ്രോൺ, പൈലറ്റ്, ഉടമസ്ഥൻ എന്നിവ ഡിജിറ്റൽ സ്‌കൈ എന്ന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റഫോമിൽ വൺ ടൈം രെജിസ്‌ട്രേഷൻ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന നാനോ വിഭാഗത്തിലുൾപ്പെടെയുള്ള ഡ്രോണുകൾക്കു യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ ( UIN ) ലഭിക്കും. അതിനു ശേഷമുള്ള ഓരോ പറക്കലിനും മൊബൈൽ ആപ്പ് വഴി അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി ലഭിക്കാത്ത സ്ഥലങ്ങളിൽ ടേക്ക്ഓഫ് ചെയ്യാൻ സാധിക്കില്ല.

ഡ്രോൺ പറപ്പിക്കാവുന്ന സ്ഥലങ്ങളെ മൂന്ന് സോണുകളായി തരംതിരിച്ചിട്ടുണ്ട്. റെഡ്, യെല്ലോ, ഗ്രീൻ സോണുകളായാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്. റെഡ് സോൺ ഡ്രോൺ നിരോധിത മേഖലയാണ്. ഇവിടെ ഡ്രോൺ പറത്താൻ അനുമതി ലഭിക്കില്ല. എയർപോർട്ട് പരിസരം, രാജ്യാതിർത്തി, സംസ്ഥാന ഭരണസിരാകേന്ദ്രങ്ങൾ, തന്ത്രപ്രധാന മേഖലകൾ
മിലിറ്ററി ഏരിയ എന്നിവ റെഡ് സോണിൽ ഉൾപ്പെടും. നിയന്ത്രിത മേഖല ഡ്രോൺ പറപ്പിക്കുന്നതിനു മുൻപായി അനുമതി ആവശ്യമായ മേഖലയാണ് യെല്ലോ സോൺ. നിയന്ത്രണങ്ങളില്ലാത്ത മേഖലയാണ് ഗ്രീൻ സോൺ. ഇവിടെ ഡ്രോൺ പറത്താൻ ഓട്ടോമാറ്റിക് അനുമതി ലഭിക്കും.

ഭാരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രോണുകളെ അഞ്ചായി തരംതിരിച്ചിരിക്കുന്നു. നാനോ : 250 ഗ്രാമോ അതിൽ താഴെയോ ഉള്ളവ, മൈക്രോ : 250 ഗ്രാമിനു് മുകളിൽ രണ്ടു കിലോഗ്രാംവരെ, മിനി : രണ്ടുകിലോഗ്രാമിനുമുകളിൽ 25കിലോഗ്രാം വരെ, സ്‌മോൾ : 25 കിലോഗ്രാമിനുമുകളിൽ 150 കിലോഗ്രാം വരെ, ലാർജ് : 150 കിലോഗ്രാമിനുമുകളിൽ. നാനോ ഡ്രോണുകൾ അല്ലാത്ത എല്ലാ ഡ്രോണുകൾക്കും അനുമതിലഭിക്കുവാൻ നിർബന്ധമായും താഴെ പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

  • GNSS (GPS ) ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം
  • ReturnToHome (RTH) റിട്ടേൺ ഹോം ഫീച്ചർ
  • Anticollision light ഡ്രോണിന്റെ താഴെ ഉള്ളലൈറ്റ്
  • IDPlate ഡ്രോണിൽ മോഡൽ,സീരിയൽ നമ്പർ എന്നീ വിവരങ്ങൾ എഴുതിയിരിക്കണം
  • Flight cotnroller with flight data logging capabiltiy ഡ്രോണിന്റെ വിവരങ്ങൾ സംഭരിക്കാൻ ശേഷിയുള്ള റിമോർട്ട് കൺട്രോൾ
  • Radio Frequency ID and SIM/ NoPermission No Take off (NPNT) ഡ്രോണിന്റെ റേഡിയോ ഫ്രീക്യുൻസി വിവരങ്ങൾ/ സിം

അനുമതി ലഭിച്ചാലും ഡ്രോൺ കാണാവുന്ന ദൂരത്തിലും പകൽ സമയങ്ങളിൽ 400ft അടി ഉയരത്തിലും മാത്രമേ പറപ്പിക്കാവൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here