Advertisement

അടുത്ത 6-12 മണിക്കൂറിനുള്ളിൽ ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യത

September 23, 2018
Google News 1 minute Read
chances of heavy rain within next 6 10 hours

കാറ്റിന്റെ അഭിസരണ മേഖല (convergence zone ) രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ചിലയിടങ്ങിൽ അടുത്ത 12 മണിക്കൂറിൽ ഇടിയോടുകൂടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വയനാട് ജില്ലയിലെ കിഴക്കൻ മേഖല, മലപ്പുറം ജില്ലയിലെ മധ്യമേഖല മുതൽ കിഴക്കോട്ട്, പാലക്കാട് ജില്ലയിലെ മധ്യ, കിഴക്കൻ മേഖല, ഇടുക്കി ജില്ല, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല, പത്തനംതിട്ട ജില്ല, കൊല്ലം ജില്ലയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇടിയോടു കൂടെയുള്ള മഴ പ്രതീക്ഷിക്കുന്നത്.

പടിഞ്ഞാറൻ കാറ്റും കിഴക്കുനിന്നുള്ള കാറ്റും കൂടിച്ചേരുന്നതു മൂലം മേഘങ്ങളിൽ ഇലക്ട്രിക് ഡിസ്ചാർജ് ഉണ്ടാകുന്നതാണ് ഇടിമിന്നലിനു കാരണം. കാറ്റിന്റെ ഗതിവ്യതിയാനം ഉണ്ടാകാൻ ഇടയുള്ളതിനാൽ ഏതെല്ലാം പ്രദേശത്താണ് ഇടിയുണ്ടാകുക എന്നത് കൃത്യമായി പ്രവചിക്കുക അസാധ്യമാണ്.

ലൈറ്റ്‌നിങ് റഡാർ ഉപയോഗിച്ചുള്ള വിവരങ്ങൾ പ്രകാരമാണ് കേരള വെതർ അപ്‌ഡേറ്റ്‌സ് ഈ നിഗമനത്തിലെത്തിയത്. മിന്നൽ തുടങ്ങിയാൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ സ്വയം സുരക്ഷ ഉറപ്പുവരുത്തണം. ഒന്നോ രണ്ടോ മണിക്കൂർ നേരമാകും സാധാരണ രീതിയിൽ മിന്നൽ തുടരുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here