Advertisement

യുഎഇയിൽ അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

September 23, 2018
Google News 0 minutes Read

യുഎഇയിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ജോലിചെയ്യുന്നവർക്ക് പുറമെ ഭാവിയിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ലൈസൻസ് നിർബന്ധമാകും.

വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്നത്. ലോകത്തെ മികച്ച അധ്യാപകരെ നിലനിർത്തി മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ടീച്ചേഴ്‌സ് ലൈസൻസ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.

അതേസമയം, പദ്ധതിയെ ഏറെ ആശങ്കയോടെയാണ് അധ്യാപകർ കാണുന്നത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ് അയോഗ്യരാക്കുന്നതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയാണ് പലർക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here