Advertisement

‘യാത്ര തുടരുന്നു…’; നവംബറില്‍ പ്രധാനമന്ത്രി നേപ്പാളിലേക്ക്

September 23, 2018
Google News 0 minutes Read

പ്രധാനമന്ത്രി വീണ്ടും വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. നവംബറില്‍ പ്രധാനമന്ത്രി നേപ്പാള്‍ സന്ദര്‍ശിക്കും. ഓഗസ്റ്റില്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് ഉച്ചകോടിയുടെ ഭാഗമായി മോദി നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും നേപ്പാളിലേക്ക് പോകുന്നത്. സന്ദര്‍ശനത്തിന്റെ തിയതികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം ഇത് നാലാം തവണയാണ് മോദി നേപ്പാള്‍ സന്ദര്‍ശനം നടത്തുന്നത്. മോദിയുടെ വിദേശ സന്ദര്‍ശനങ്ങളും ചെലവുകളും പ്രതിപക്ഷം വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് അടുത്ത യാത്രയ്ക്കായി മോദി തയ്യാറെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here