Advertisement

‘ശ്രീധരന്‍പിള്ളയെ കണ്ടാല്‍ ബിജെപി അംഗമാകുമോ?’; വാര്‍ത്തകള്‍ നിഷേധിച്ച് വൈദികന്‍

September 23, 2018
Google News 1 minute Read

താന്‍ ബിജെപിയില്‍ അംഗമായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് ഫാ. മാത്യു മണവത്ത്. ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന വാര്‍ത്ത മറ്റ് മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്തകള്‍ നിഷേധിച്ച് വൈദികന്‍ തന്നെ രംഗത്തെത്തിയത്. ബിജെപി കേരള എന്ന ഫേസ്ബുക്ക് പേജിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തെറ്റ് തിരുത്തണമെന്നും ആസംസ അര്‍പ്പിച്ചാലും നമസ്‌കരിച്ചാലും പാര്‍ട്ടിയില്‍ അംഗമാകില്ലെന്നും ഫാ. മാത്യു മണവത്ത് വ്യക്തമാക്കുന്നു.

ഫാദർ .ജെ മാത്യൂ മണവത്ത് മണർകാട്, ഫാദർ .ഗീവർഗീസ് കിഴക്കേടത്ത് മണർകാട്, ഡീക്കൻ ആഡ്രൂസ് മംഗലത്ത്, ഇടുക്കി ഡീക്കൻ ജിതിൻ കുര്യാക്കോസ് മൈലക്കാട്ട് മണർകാട്, ഫാദർ .തോമസ് കുളത്തുംഗൽ എന്നിവർ ബിജെപിയിൽ അംഗത്വം എടുത്തുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിജെപി കേരളത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ കാണുന്നതിന്‍റെ ചിത്രങ്ങളും പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, താൻ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയെ സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ, അത് സ്വന്തം നാടായ മാലത്തെ ഒരു ഹൈന്ദവസഹോദരന്‍റെ മൃതശരീരം സൗദി അറേബ്യയിൽ നിന്നും കൊണ്ടുവരുന്നതിന് നിർധനമായ ആ കുടുംബത്തിന്‍റെ അപേക്ഷ നൽകാനാണ് സന്ദർശിച്ചതെന്നും വൈദികൻ വ്യക്തമാക്കുന്നു. ശ്രീധരൻപിള്ളയെ കണ്ടാൽ ബിജെപി അംഗമാകുമോയെന്നും ഇതോടൊപ്പം ജോസ് കെ മാണി എംപിയെ കണ്ടത് എന്തുകൊണ്ടാണ് എഴുതാത്തതെന്നും വൈദികൻ ചോദിക്കുന്നു.

“ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണം

ആശംസ അർപ്പിച്ചാൽ മെബർ ആകില്ല, നമസ്കരിച്ചാലും.

വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം.
ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ല ഈ രാത്രിയിൽ പ്രാർത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവർത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല.
അതു കൊണ്ട് BJP, യുടെയോ, കോൺഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എല്ലാ രാഷ്ടീയ പാർട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്., ആ നിലയിൽ BJP യിലെ ശ്രി. അൽഫോൺസ് കണ്ണന്താനവുമായിട്ട് ഉണ്ട്. അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായി. വ്യക്തി ബന്ധമുണ്ട്..

ഇന്ന് കോട്ടയത്ത് BJP സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീധരൻപി ശ്രീധരൻള്ളയെ ഞാൻ ജനിച്ച നാടായ മാലത്തെ ഒരു ഹൈന്ദവ സഹോദരന്റെ മൃതശരി രം സൗദി അറേബ്യയിൽ യിൽ
നിന്നും കൊണ്ടുവരുന്നതിന് നിർധന മായ ആ കുടുംബത്തിന്റെ അപേക്ഷ പേറി ഞാൻ സന്ദർശിച്ചു എന്നത് സത്യമാണ്. ശ്രീധരൻപിള്ളയെ കണ്ടാൽ മെമ്പർ
ആകുമോ?,
ഇതോടൊപ്പം Jose k Mani MP യെയും കണ്ടിരുന്നു. അത് എഴുതാത്തത് എന്ത്?

കാവിയോ ത്രിവർണ്ണ പതാകയോ പുതച്ചു കിടക്കാനല്ല എനിക്ക് ഇഷ്ടം, എന്റെ
കർത്താവിന്റെ കുരിശ് പതിച്ച ശോശപ്പാ മാത്രം, എനിക്ക് കാവിയോടും, ത്രിവർണ്ണ പതാകയോടും ബഹുമാനം മാത്രമേ ഉള്ളു.

.ഈ പേജിന്റെ ഉത്തരവാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണം., എന്റെ പേര് പട്ടികയിൽ നിന്നും നീക്കണം ഞാൻ BJP മെംബർ അല്ല. എല്ലാ രാഷ്ട്രീയ നേതാക്കളോടും ബ ഹുമാനമുള്ള ഒരു ക്രിസ്ത്യൻ പുരോഹിതൻ മാത്രം'”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here