Advertisement

അഭിലാഷിനെ വൈകാതെ രക്ഷപ്പെടുത്തും

September 24, 2018
Google News 0 minutes Read
abhilash tomy will be rescued shortly

എത്രയും വേഗം അഭിലാഷിനെ പായ്‌വഞ്ചിയിൽ നിന്നും രക്ഷപ്പെടുത്തും. ഫ്രഞ്ച് കപ്പൽ 11.40 ന് അഭിലാഷിനടുത്തെത്തും. ഈ കപ്പലിലെ ഡോക്ടർ അഭിലാഷിന് പ്രാഥമിക ശ്രുശ്രൂഷ നൽകും. തൊട്ടടുത്ത ദ്വീപിലേക്ക് അഭിലാഷിനെ മാറ്റാനും തീരുമാനമായി.

നേരത്തെ ഓസ്‌ട്രേലിയൻ സംഘം മണിക്കൂറുകൾക്കകം അഭിലാഷിനടുത്ത് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് ഫ്രഞ്ച് കപ്പൽ എത്തും. അതേസമയം, കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകും.

രണ്ട് ദിവസം മുമ്പാണ് ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കവെ നാവികൻ അഭിലാഷ് ടോമി അപകടത്തിൽപ്പെടുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് പായ്‌വഞ്ചിയുടെ കോലുകൾ ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതേ തുടർന്ന് നട്ടെല്ലിന് പരിക്ക് പറ്റി അനങ്ങാൻ പറ്റാത്ത അവസ്ഥയിലായി അഭിലാഷ്. താൻ സുരക്ഷിതനാണെന്നാണ് അഭിലാഷിൽ നിന്ന് ലഭിച്ച അവസാനത്തെ സന്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here