Advertisement

ഫ്രഞ്ച് യാനം അഭിലാഷ് ടോമിയുടെ അടുത്തെത്തി; രക്ഷാദൗത്യം അവസാനഘട്ടത്തിൽ

September 24, 2018
Google News 0 minutes Read

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. അഭിലാഷിനെ രക്ഷപ്പെടുത്താനുള്ള ഫ്രഞ്ച് യാനം അഭിലാഷിന്റെ പായ്‌വഞ്ചിയുടെ അടുത്തെത്തി. അഭിലാഷിനെ രക്ഷിക്കുന്നതിനായി സോഡിയാക്ക് ബോട്ട് ഇറക്കിയിട്ടുണ്ട്.

അതേസമയം, അഭിലാഷിന്റെ അച്ഛൻ വിസി ടോമി ഇന്ന് ഓസ്‌ട്രേലിയയ്ക്ക് തിരിക്കും. പുതിയ വർത്തകൾ ആശ്വാസം പകരുന്നുവെന്ന് വിസി ടോമി മാധ്യമങ്ങളോട് പറഞ്ഞു.

കപ്പലിലുള്ള ഡോക്ടര്‍ അഭിലാഷിന് പ്രാഥമിക ചികിത്സ നല്‍കും. ഇതിന് ശേഷം ആംസ്റ്റര്‍ ഡാമിലെ ആശുപത്രിയിലേക്ക് അഭിലാഷിനെ മാറ്റും.

ഓസ്ട്രേലിയ, ഇന്ത്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മത്സരാര്‍ത്ഥിയായ ഗ്രിഗര്‍ മക്ഗുചിന്‍ മത്സരം ഉപേക്ഷിച്ച് അഭിലാഷിന് അടുത്തെത്താന്‍ ശ്രമിക്കുന്നുണ്ട്. പായ്മരം ഒടിഞ്ഞ് വീണ് അഭിലാഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഐസ് ടീ കാനുകള്‍ എടുക്കാനായി, അത് കുടിച്ചു, ഛര്‍ദ്ദി നില്‍ക്കുന്നില്ല, നെഞ്ചെരിയുന്നു എന്നാണ് അഭിലാഷ് അവസാനമായി എഴുതിയ മെസേജ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here