19
Oct 2018
Friday
24 - Comming soon

ഡോ കഫീൽ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു

സാമ്പത്തിക തിരിമറി ആരോപിച്ച് ഡോ. കഫീൽ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു. ഒമ്പത് വർഷം മുമ്പുള്ള കേസിലാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. 2009ൽ കഫീൽ ഖാൻ സഹോദരൻ അദീൽ ഖാൻ എന്നിവർ ചേർന്ന് ശേഖർപൂരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയതായി ആരോപിച്ചാണ് മുസ്സാഫർ ആലം എന്നയാൾ രാജ്ഘട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

മുസ്സാഫർ ആലത്തിന്റെ ഫോട്ടോയും തിരിച്ചറിയാൽ കാർഡുമാണ് അക്കൗണ്ട് തുടങ്ങാൻ ഇവർ ഉപയോഗിച്ചതെന്നും പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് രാജ്ഘട്ട് പൊലീസ് കഫീൽ ഖാനും സഹോദരനുമെതിരെ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം വ്യാജ അക്കൗണ്ട് എടുത്തുവെന്ന് മുസ്സാഫർ അവകാശപ്പെടുന്ന സമയത്ത് കഫീൽ ഖാൻ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിറ്റി എസ് പിയുടെ നേതൃത്തത്തിലുള്ള സംഘം കേസിൽ ഞായറാഴ്ചയാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.

Top