16
Oct 2018
Tuesday
24 - Comming soon

ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക് മന്ത്രി

ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക് മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. പാകിസ്ഥാന് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന കരസേനാ മേധാവിയുടെ അഭിപ്രായത്തോടാണ് പ്രതികരിക്കുകയായിരുന്നു മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. സൈന്യത്തിനൊപ്പം പാക് ജനതയും തോളോട തോൾ ചേർന്ന് നിൽക്കണമെന്നാണ് ഷേയ്ക്ക് റാഷിദ് അഹമ്മദിൻറെ മുന്നറിയിപ്പ്.

കശ്മീരിൽ പൊലീസുകാരെ തട്ടിക്കൊണ്ടു പോയി ഭീകർ വധിച്ചതിന് പിന്നാലെ പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിൻമാറിയിരുന്നു.

ഇന്ത്യയുടെ പിൻമാറ്റത്തെ രൂക്ഷമായ ഭാഷയിൽലാണ് പാക് പ്രധാനമന വിമർശിച്ചത്. മോദിയെ പേരെടുത്ത് പറയാതെ പരിഹസിക്കുകയും ചെയ്തു പാക് പ്രധാമന്ത്രി ഇമ്രാൻ ഖാൻ.

Top