Advertisement

ബാല ഭാസ്കറും കുടുംബവും സഞ്ചരിച്ച കാറ് അപകടത്തില്‍പ്പെട്ടു; മകള്‍ മരിച്ചു

September 25, 2018
Google News 1 minute Read

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ടരവയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. ബാലഭാസ്കറും ഭാര്യയും വെന്റിലേറ്ററിലാണ്.  പള്ളിപ്പുറത്ത് വച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയില്‍ എത്തിക്കും മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. ബാലഭാസ്കറിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

accident

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here