19
Dec 2018
Wednesday
24 Channel

ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടു

balabhaskar

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടു. രണ്ട് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയായി.ഭാര്യ ലക്ഷ്മിയെ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി. കഴുത്തിനാണ് ബാലഭാസ്കറിന് ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിന് ഒരു ശസ്ത്രക്രിയ കൂടി നടത്തിയേക്കും. വാരിയെല്ലിനും തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. ലക്ഷ്മിയുടെ കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാറ് റോഡിന്റെ മറുവശത്തുള്ള മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഇവരുടെ മകള്‍ തേജശ്വിനി മരിച്ചിരുന്നു. മകളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങുകയായിരുന്നു.

Top