Advertisement

ആധാര്‍ ഭരണഘടനാനുസൃതമെന്ന് സുപ്രീം കോടതി

September 26, 2018
Google News 0 minutes Read
adhaar case

ആധാര്‍ കേസില്‍ സുപ്രീം കോടതി വിധി പുറത്ത്. ആധാര്‍ ഭരണഘടനാനുസൃതമെന്ന് സുപ്രീം കോടതി.  ഭേദഗതികളോടെയാണ് സുപ്രീം കോടതി ആധാറിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് വകപ്പുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. .ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.  വിധി പ്രസ്താവം ഇങ്ങനെ

ആധാറിനായി നടത്തിയ വിവരശേഖരണം കുറ്റമറ്റതാണ്,

 കൃത്രിമം അസാധ്യമാണ്

ആധാറിനായി ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്.  

സ്ക്കൂള്‍ അഡ്മിഷന് ആധാര്‍ നിര്‍ബന്ധമാക്കത്

സിബിഎസ്ഇ, നീറ്റ്, യുജിസി എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല

 ആധാറിന്റെ ലക്ഷ്യ പ്രാപ്തിയ്ക്ക് നിയമത്തിന്റെ പിന്തുണ വേണം.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ പരിരക്ഷ ലഭിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണം.

മൊബൈലുമായി ആധാറിനെ ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം

ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല

 ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണ് 

ആദായ നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം

ആധാറില്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്

സ്വകാര്യ കമ്പനികള്‍ ആധാര്‍ വിവരങ്ങള്‍ അവകാശപ്പെടാനാകില്ല

ആധാര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് മേല്‍വിലാസം ഉണ്ടാക്കി

ഒരു ബില്യണിലധികം ആളുകള്‍ ആധാര്‍ എടുത്തുകഴിഞ്ഞു, അതിനാല്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

ജസ്റ്റിസ് സിക്രിയാണ് വിധി വായിച്ചത്. ആധാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്നും വിധി പ്രസ്താവത്തിനിടെ സിക്രി ചൂണ്ടിക്കാട്ടി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ആധാറില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. എന്നാല്‍ വകുപ്പ് 33, ഉപവകുപ്പ് രണ്ടും കോടതി റദ്ദാക്കി. ദേശീയ സുരക്ഷയ്ക്കായി വിവരങ്ങൾ കൈമാറണമെന്ന് നിർദേശിക്കുന്ന സെക്‌ഷൻ 57ഉം റദ്ദാക്കിയിട്ടുണ്ട്.  ശേഖരിക്കുന്ന വിവരങ്ങള്‍ സംരക്ഷിച്ച് വയ്ക്കുന്ന നിയമമായ വിവര സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു. ഇതുവഴി സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല. മണി ബില്ലായി ആധാര്‍ അവതരിപ്പിച്ചതിനെ ജസ്റ്റിസ് ദിവൈ ചന്ദ്ര ചൂഡ് വിമര്‍ശിച്ചു. ആധാർ സംബന്ധിച്ച് വ്യക്തികൾക്ക് പരാതി നൽകാൻ അനുവദിക്കാത്ത സെക്‌ഷൻ 47 ഉം റദ്ദാക്കിയിട്ടുണ്ട്.

ആധാർ കാർഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 27ഹര്‍ജികളിലാണ് നിര്‍ണ്ണായക വിധി.  സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍ കേസ്. നാല് മാസത്തിനിടെ 38 ദിവസമാണ് വാദം നടന്നത്. ജനുവരി 17, 2018 നാണ് ഹർജിയിൽ വാദം തുടങ്ങിയത്. . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.  മറ്റ് ജസ്റ്റിസുമാർ എ.കെ.സിക്രി, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ്.

സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ ആധാര്‍ ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളും ബഞ്ച് പരിശോധിച്ചിരുന്നു.  ആധാര്‍ വിവരങ്ങള്‍ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നോ എന്നാണ് ‍ബെഞ്ച് പരിശോധിച്ചത്. സ്വകാര്യതയെ ആധാര്‍ ഹനിക്കുമെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്.സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാനാണ് ആധാറിനെ എതിരായി വാദിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ ചോരില്ലെന്നും വ്യക്തികളുടെ ബയോമെട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമാണെന്നും തുറന്ന കോടതിയില്‍ പവര്‍പോയ്ന്‍റ് പ്രസന്‍റേഷനിലൂടെ ആധാര്‍ അതോറിറ്റി സി.ഇ.ഒ അജോയ്ഭൂഷണ്‍ വിശദീകരിച്ചിരുന്നു. കേന്ദ്രവും ഇതേ വാദങ്ങള്‍ തന്നെയാണ് കോടതിയില്‍ നിരത്തിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീംകോടതിയുടെ  ഒന്‍പതംഗ ഭരണഘടനാ ബഞ്ച്, സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ മുഖ്യ ഘടകമാണെന്ന് വിധിച്ചതോടെ സ്വകാര്യതയുടെ അതിര് ലംഘിക്കാതെ ആധാര്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. യുപിഎ ഭരണകാലത്ത് ആണ് ആധാര്‍ അവതരിപ്പിച്ചത്. പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ പദ്ധതി എറ്റെടുത്തു. ക്ഷേമ പദ്ധതികളുടെ വിതരണം ആധാര്‍ എളുപ്പമാക്കുന്നു എന്നാണ് സര്‍ക്കാര്‍ വാദിച്ചത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here