18
Oct 2018
Thursday
24 - Comming soon

ബാലഭാസ്കറിന്റെ നിലയില്‍ മാറ്റമില്ല

balabhaskar

വാഹനാപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കരിറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാറ് അപകടത്തില്‍പ്പെട്ടത്. മകള്‍ രണ്ട് വയസ്സുകാരിയായ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ച് വരികയാണ്. ഇരുവരും വെന്റിലേറ്ററിലാണെങ്കിലും ലക്ഷ്മിയെ ഇന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയേക്കും. ലക്ഷ്മിയുടെ ആന്തരിക രക്തസ്രാവം പരിഹരിച്ചിട്ടുണ്ട്. അതിതീവ്ര പരിചരണ വിഭാഗത്തില്‍ തന്നെയാണ് ഇപ്പോഴും ബാലഭാസ്കര്‍. കഴുത്തിലെ കശേരുക്കള്‍ക്കും, ശ്വാസകോശത്തിനും, സുഷ്മ്നാ നാഡിയ്ക്കുമാണ് ബാലഭാസ്കറിന് പരിക്ക്. തൃശ്ശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങവയൊണ് അപകടം ഉണ്ടായത്.

Top