Advertisement

മൗറിഷ്യസിലല്ല, അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിക്കും

September 28, 2018
Google News 0 minutes Read
abhilash tomy yacht located by indian nacy

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ് ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിക്കും. ആംസ്റ്റര്‍ ഡാമില്‍ നിന്ന് മൗറീഷ്യസിലേക്ക് മാറ്റുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നട്ടെല്ലിന് ഗുരുതര പരിക്കില്ലെന്ന് വ്യക്തമായതോടെ ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിലാഷ് ടോമിയുമായി ഫോണില്‍ സംസാരിച്ചു.  ഇന്ന് വൈകിട്ടോടെ നാവിക സേനയുടെ സത്പുര കപ്പല്‍ ആംസ്റ്റര്‍ഡാമിലെത്തുമെന്നാണ് സൂചന. തൊട്ടടുത്ത ദിവസം തന്നെ അഭിലാഷിനേയും കൊണ്ട് സത്പുര ഇന്ത്യയിലേക്ക് തിരിക്കും.  ഒക്ടോബര്‍ ആദ്യവാരത്തോടെ ഇന്ത്യയിലെത്തും.

ഊന്നുവടിയുടെ സഹായത്തോടെ അഭിലാഷ് നടക്കുന്നതിന്റെ ചിത്രങ്ങള്‍ നാവിക സേന ഇന്നലെ പുറത്ത് വിട്ടിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചത്, എന്നാല്‍ ഇന്ത്യയില്‍ എവിടെയാണ് അഭിലാഷ് ടോമിയ്ക്ക് ചികിത്സ ഒരുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here