Advertisement

‘മതപരമായ കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള അധികാരം സര്‍ക്കാറുകള്‍ക്കുണ്ട്’; കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം ഇങ്ങനെ

September 28, 2018
Google News 0 minutes Read

മതപരമായ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരുകള്‍ക്കുണ്ടെന്ന വാദമാണ് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചത്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കുന്ന കേരളാഹിന്ദുആരാധനാലയ പ്രവേശന നിയമത്തിലെ 3 ബി വകുപ്പ് മാറ്റിവായിച്ചാല്‍ മതിയാകുമെന്നും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്നത് കൊണ്ട് മാത്രം സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് തുടരണമെന്ന വാദം നിലനില്‍ക്കില്ല. നൈഷ്ഠികബ്രഹ്മചാരിയായിരുന്ന ശങ്കരാചാര്യരുടെ ശിഷ്യരില്‍ പലരും സ്ത്രീകളായിരുന്നു. ശബരിമലയിലെ വിശ്വാസികള്‍ ഹിന്ദുമതത്തിനുള്ളിലെ പ്രത്യേകവിഭാഗമാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും ജയദീപ് ഗുപ്ത പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here