Advertisement

തൃശൂരില്‍ പലയിടത്തും ഭൂചലനം

September 29, 2018
Google News 0 minutes Read

തൃശൂരിൽ നേരിയ ഭൂചലനം. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കൻഡ് ദൈർഘ്യത്തിൽ ഭൂചലനം അനുഭവപ്പെട്ടത്.

തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട് , പട്ടാളക്കുന്ന്, അയ്യന്തോൾ, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

മഴ പെയ്യുന്നതിനാൽ ഇടി മുഴക്കം അതിന്റെ ഭാഗമാണെന്നായിരുന്നു ആദ്യം സംശയിച്ചത്. വീടുകളുടെ വാതിലുകൾ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here