Advertisement

കഴിഞ്ഞ ദിവസം ഒരു സർജിക്കൽ സ്ട്രൈക്ക് കൂടി നടന്നു? സൂചന നൽകി രാജ്നാഥ് സിംഗ്

September 29, 2018
Google News 1 minute Read
maoist attack, ministerial meeting darjeeling protest continues

സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാം വാർഷിക ദിനത്തിൽ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് നടന്നെന്ന സൂചനയുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്നതിനിടെ തന്നെയാണ് രാജ്സാഥ് സിംഗിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈനികനെ പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിന് തിര്ച്ചടി ഇന്ത്യ നൽകിയെന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ‘എന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. രണ്ടു മൂന്നു ദിവസങ്ങൾക്ക് മുമ്പ് വളരെ വലിയ കാര്യം നടന്നിട്ടുണ്ട്. എന്താണ് നടന്നതെന്ന് നിങ്ങൾ അടുത്തുതന്നെ അറിയും എന്നാണ് രാജ് നാഥ് സിംഗ് വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here