17
Dec 2018
Monday
24 Channel

പികെ ശശിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

wont take case against pk sasi says police

പീഡന പരാതിയിൽ പികെ ശശി എംഎൽഎയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാൻ തയ്യാറായിട്ടില്ല. വേരിട്ട് കണ്ടിട്ടും പരാതിയുള്ളതായി പെൺകുട്ടി പറഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊർണൂർ ഡിവൈഎസ്പി റിപ്പോർട്ട് നൽകി.

ഷൊർണൂർ ഡിവൈഎസ്പി പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പോയപ്പോൾ തനിക്ക് ഇത്തരത്തിലൊരു പരാതിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. പരാതി ഇല്ലാത്ത സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Top