Advertisement

പ്രതിഷേധം ഫലം കണ്ടു; മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു

September 30, 2018
Google News 0 minutes Read
air india to give back money even after cancelling air tickets

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തുടരുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. പ്രവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിലും പഴയ സ്ഥിതി തുടരും. സൗജന്യ സംവിധാനം ഒഴിവാക്കിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ചെലവ് ഒന്നര ലക്ഷം രൂപവരെയാകുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here