Advertisement

ബ്രൂവറി വിവാദം മുറുകുന്നു

September 30, 2018
Google News 1 minute Read
buvery-scam

ബ്രൂവറി വിവാദത്തില്‍ എല്‍ഡിഎഫ് വീണ്ടും പ്രതിരോധത്തില്‍. 2003 ല്‍ ബ്രൂവറിയ്ക്ക് നല്‍കിയത് അന്തിമ അനുമതി മാത്രം. അനുമതി നല്‍കിയത് ആന്‍റണി സര്‍ക്കാരാണെന്നായിരുന്നു  വാദം എന്നാല്‍  ഇതിന് പ്രാഥമിക അനുമതി നല്‍കിയത് 1998 ല്‍ നായനാര്‍ സര്‍ക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇപ്പോള്‍ പുറത്ത് വന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ്  ആന്‍റണി സര്‍ക്കാരാണെന്ന് ആദ്യം പറഞ്ഞത്. പിന്നാലെ എക്സൈസ് മന്ത്രിയും ഈ വാദം ആവര്‍ത്തിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് ബ്രൂവറിയ്ക്കും ഡിസ്റ്റിലറികള്‍ക്കും പുതുതായി നല്‍കിയ അനുമതി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി അതീവ രഹസ്യമായി ഉത്തരവിറക്കിയതെന്ന് നേരത്തേ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സിപിഐയും പാർട്ടി മന്ത്രിമാരും അറിഞ്ഞില്ലെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചതോടെ സർക്കാർ കൂടുതൽ സമ്മർദ്ദത്തിലായി. പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്ര പാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവയ്ക്കാണ് ബിയർ നിർമ്മാണത്തിന് അനുമതി നൽകിയത്. എക്സൈസിന്റെ തീരുമാനം മറികടന്നാണ് ഡിസ്ലറി അനുവദിച്ചതെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എക്സൈസിന്റെ തീരുമാനം മറികടന്നാണ് ഡിസ്ലറി അനുവദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

buvery-scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here