16
Oct 2018
Tuesday
24 - Comming soon

ഏകദിന റാങ്കിംഗില്‍ ‘ഹിറ്റ്മാന്‍’ രണ്ടാമത്

ഏഷ്യാ കപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ താരം രോഹിത് ശര്‍മയെ തേടി മറ്റൊരു അഭിമാന നേട്ടം കൂടി. ഐസിസി ഏകദിന റാങ്കിംഗില്‍ താരം രണ്ടാം സ്ഥാനത്തെത്തി. ഏഷ്യാ കപ്പിലെ പ്രകടനമാണ് രോഹിതിനെ തുണച്ചത്. ടൂര്‍ണമെന്റില്‍ 317 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചുകൂട്ടിയത്. നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലിക്ക് 884 പോയിന്റും രോഹിതിന് 842 പോയിന്റുമാണുള്ളത്. ഏഷ്യാ കപ്പിലെ താരമായ ശിഖര്‍ ധവാന്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി.

Top