19
Oct 2018
Friday
24 - Comming soon

പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ മാര്‍ഗരേഖ

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് അതിന്റെ ഉത്തരവാദിത്വം നിശ്ചയിച്ചുകൊണ്ടാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ആക്രമണങ്ങൾ തടയാൻ കർശന നടപടി വേണമെന്ന് അറ്റോർണി ജനറലും ആവശ്യപ്പെട്ടിരുന്നു. വിരമിക്കുന്നതിന് മുൻപുള്ള ചീഫ് ജസ്റ്റിസിന്റെ അവസാന വിധിയാണ് ഇന്നത്തെത്.

Top