Advertisement

ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ

October 2, 2018
Google News 0 minutes Read
balabhaskar cremation tomorrow

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ തിരുമലയിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് യൂണിവേഴ്‌സിറ്റി കോളേജിൽ പൊതുദർശനത്തിന് വെക്കും.

ഇന്ന് പുലർച്ചെയാണ് മരണം സംഭവിക്കുന്നത്. ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വാഹനാപകത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ആരോഗ്യനില ഭേദപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.

തിങ്കളാഴ്ച ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ബോധം വീണ്ടെടുത്തെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here