Advertisement

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

October 2, 2018
Google News 1 minute Read

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരണം. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വാഹനാപകത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ആരോഗ്യനില ഭേദപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.

തിങ്കളാഴ്ച ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ബോധം വീണ്ടെടുത്തെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

സെപ്റ്റംബര്‍ 25 ന് (ചൊവ്വാഴ്ച) തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച് പോകുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും. സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കറിനെയും കുടുംബത്തെയും ഡ്രൈവര്‍ അര്‍ജുനെയും അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും ഏകമകളായ രണ്ടുവയസുകാരി തേജസ്വി ബാല അപകടത്തെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

12–-ാവയസിലാണ‌് ബാലഭാസ‌്കർ സ‌്റ്റേജ‌് പരിപാടികൾ അവതരിപ്പിച്ച‌് തുടങ്ങിയത‌്. 17–-ാം വയസിൽ മംഗല്യപല്ലക‌് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. മലയാളത്തിന‌് പുറമെ ഹിന്ദി, തമിഴ‌്, തെലുങ്ക‌് എന്നീ സിനികളിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട‌്. പ്രശസ‌്ത സംഗീതജ്ഞൻ എ ആർ റഹ‌്മാൻ, മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, ഉസ‌്താദ‌് സക്കീർ ഹുസൈൻ, ശിവമണി, വിക്കു വിനായക‌് റാം, ഹരിഹരൻ, പാശ‌്ചാത്യ സംഗീതഞ‌്ജൻ ലൂയി ബാങ്ക‌്, ഫസൽ ഖുറൈഷി എന്നിവർക്കൊപ്പം ചേർന്ന‌് ജുഗൽബന്ദിയിലൂടെ ഏറെ ശ്രദ്ധേയനായി.

1978 ജൂലൈ പത്തിന‌് കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്ത‌ാണ‌് ജനനം. ഗായകൻ, സംഗീതസംവിധായകൻ, വയലിനിസ‌്റ്റ‌് എന്നീ നിലകളിൽ ശ്രദ്ധേയനായ ബാലഭാസ‌്കർ ഫ്യൂഷൻ, കർണാടക സംഗീത മേഖലയലിൽ പ്രാഗത്ഭ്യം തെളിയിച്ചു. മൂന്നാം വയസിൽ അമ്മാവൻ ബി ശശികുമാറിൽനിന്ന‌് കർണാകട സംഗീതത്തിൽ ബാലപാഠം അഭ്യസിച്ചുതുടങ്ങി. നിനക്കായ‌്, ആദ്യമായ‌് തുടങ്ങിയവയടക്കം നിരവധി ആൽബങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം മോഡൽ സ‌്കൂൾ, മാർ ഇവാനിയസ‌് കോളേജ‌്, യൂണിവേഴ‌്സിറ്റി കോളേജ‌് എന്നിവിടങ്ങളിലാണ‌് പഠിച്ചത‌്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here