14
Dec 2018
Friday
24 Channel

പന്തളത്ത് നാമജപ പ്രതിഷേധം

pandalam

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളത്ത് നാമജപയാത്രയും  പ്രതിഷേധവും സംഘടിപ്പിച്ചു. പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു സമരം. വൈകിട്ട് നാലുമണിയോടെ ആരംഭിച്ച പ്രതിഷേധ സമരത്തില്‍ ഹൈന്ദവ സംഘടനകളും, സംഘാടകരും, ഭക്തരും അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പന്തളം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച നാമജപയാത്ര വലിയകോയിക്കല്‍ ക്ഷേത്രത്തിലാണ് സമാപിച്ചത്. പ്രശ്നത്തില്‍ കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും, തന്ത്രിയുമാണ് നിലപാട് എടുക്കേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

 

Top