14
Dec 2018
Friday
24 Channel

യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനം തുടരുന്നു; വൈകീട്ട് കലാഭവനിലേക്ക്

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ബാലഭാസ്‌കറിന്റെ പ്രിയ കലാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് മുന്നോട്ടുവച്ചത്. ഇതേ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തില്‍ പൊതുദര്‍ശനം നടക്കുന്നത്.

ഉച്ച കഴിഞ്ഞ് 3.45 ഓടെ യൂണിവേഴ്‌സിറ്റി കോളേജിലെ പൊതുദര്‍ശനം പൂര്‍ത്തിയാകും. ശേഷം നാല് മണി മുതല്‍ ആറ് വരെ കലാഭവനില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് ആറ് മണിയോടെ മൃതദേഹം പൂജപ്പുരയിലുള്ള ബാലഭാസ്‌കറിന്റെ വീട്ടിലേക്ക് കൊണ്ടുപോകും.

സംസ്‌കാര ചടങ്ങുകള്‍ നാളെയാണ് നടക്കുക. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ബാലഭാസ്‌കറിന് അന്ത്യമോപചാരം അര്‍പ്പിച്ചു.

Top