പ്രകൃതി വിരുദ്ധ പീഡനം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം

യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.
യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി മുന്‍പ് പരാതി നല്‍കിയിട്ടുള്ളത്. ഈ കേസില്‍ 2009 ല്‍ തന്നെ അന്വേഷണം അവസാനിപ്പിച്ചതാണ്. എന്നാല്‍, ഇപ്പോള്‍ ഈ കേസില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചിരിക്കുകയാണ്. കാതറിന്‍ മൊയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.