17
Oct 2018
Wednesday
24 - Comming soon

പ്രതിദിനം എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ച് എസ്ബിഐ

ഒരു ദിവസം എടിഎമ്മിൽ നിന്നും പിൻവലിക്കാനാകുന്ന തുകയുടെ പരിധി കുറച്ച് എസ്ബിഐ. ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. നേരത്തെ 40,000 രൂപ വരെയായിരുന്നു പരമാവധി പിൻവലിക്കാൻ സാധിക്കുന്ന തുകയെങ്കിൽ ഇനി മുതൽ അത് 20,000 രൂപ മാത്രമാണ്. ഒക്ടോബർ 31 മുതൽ ഇത് പ്രാബല്യത്തിൽ വരും.

എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകൾ കൂടുന്നതു കൊണ്ടും ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും ആണ് നടപടി. ഇതു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ എല്ലാ ശാഖകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Breaking News:
നിലയ്ക്കലിൽ പ്രതിഷേധം ശക്തം
പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു
സന്നിധാനത്തേക്ക് യാത്ര തുടരാനായില്ല
ആന്ധ്ര സ്വദേശിനി മടങ്ങി
Top