Advertisement

കോഴിക്കോട് ആർഎസ്എസ്-സിപിഎം സംഘർഷം

October 3, 2018
Google News 1 minute Read
12 year old manhandled alleging homosexual police cruel attack against 16 year old calicut boy group who killed rape case accused caught kannur CPM worker attacked sessions court bail to valayar rape case accused canclled by HC, valayar rape case

കോഴിക്കോട് ആർഎസ്എസ്-സിപിഎം സംഘർഷം. ഇന്നലെ രാത്രി 1.30 യോടെ സിപിഎം പയ്യോളി ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിൻറെ വീടിന് നേരെയുള്ള അക്രമണത്തോടെയായിരുന്നു സംഘർഷങ്ങൾക്ക് തുടക്കം. സുരേഷ് ചങ്ങാടത്തിൻറെ വീട് അക്രമിച്ചത് ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു.

അക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്, തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞികുന്ന് പ്രദേശങ്ങളിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പുറകേയാണ് വടകരയിൽ യുവമോർച്ച നേതാവിൻറെ വീടിന് നേരെ ബോംബാക്രമണം നടന്നത്. വടകര മണ്ഡലം ജനറൽ സെക്രട്ടറി വി.കെ നിധിനിൻറെ അറക്കിലാട്ടെ വീട്ടിന് നേരെയാണ് അക്രമണമുണ്ടായത്. അക്രമത്തിൽ വീടിൻറെ ചുവരുകൾ തകർന്നു. അക്രമത്തിന് പിന്നിൽ സി.പി എം എന്ന് ബി.ജെ.പി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here