Advertisement

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

October 3, 2018
Google News 0 minutes Read
franco mulakkal discharged from hospital

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഉത്തരവ്.

കേസിൽ ഫ്രാങ്കോയ്‌ക്കെതിരെ പ്രഥമദൃഷ്ട്ട്വാ തെളിവുണ്ട്. അന്വേഷണം പ്രഥമിക ഘട്ടത്തിലാണ്. പൊലീസിന് ആവശ്യത്തിനു സമയം നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ബിഷപ്പ് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടന്ന ആരോപണം തള്ളിക്കളയാനാവില്ലെന്നും
കന്യാസ്ത്രി പരാതി നൽകാൻ വൈകിയതിന് വിശ്വസനീയമായ കാരണങ്ങൾ ഉണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. ഭയം മുലമാണ് കന്യാസ്ത്രീ പരാതി നൽകാതിരുന്നതെന്ന പ്രോസിക്യൂഷന്റെ വാദത്തിന് അടിസ്ഥാനമുണ്ടന്നും കോടതി നിരീക്ഷിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here