17
Dec 2018
Monday
24 Channel

തൃശ്ശൂരില്‍ എച്ച്1 എന്‍1 മുന്നറിയിപ്പ്

h1n1

തൃശൂര്‍ ജില്ലയിൽ എച്ച്1 എൻ1 മുന്നറിയിപ്പ്. ആരോഗ്യ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജില്ലയിൽ ഈ വർഷം 11 പേർക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 11യുള്ള കണക്കാണിത്.  വായുവിലൂടെ പകരുന്ന രോഗമായതിനാൽ വ്യക്തി ശുചിത്വം പാലിക്കാനാണ് നിർദേശം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ രോഗം പടരുന്ന സമയമാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.  തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടവ്വൽ ഉപയോഗിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ നടത്താതെ ഡോട്കറെ കാണണമെന്നും അധികൃതർ വ്യക്തമാക്കി.

Top