Advertisement

സഖ്യത്തിനില്ലെന്ന് മായാവതി; മറുപടി നല്‍കി കോണ്‍ഗ്രസ്

October 3, 2018
Google News 0 minutes Read

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. രാജസ്ഥാനിലും മധ്യപ്രദേശിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ല. കോണ്‍ഗ്രസ് ബി.എസ്.പിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോഴും സവര്‍ണ മനോഭാവമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മായാവതിക്ക് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത് വാര്‍ത്താസമ്മേളനങ്ങളിലല്ല. ബിജെപിയെ തോല്‍പ്പിക്കണമെന്ന് ലക്ഷ്യമുള്ളവര്‍ക്ക് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാം അല്ലാത്തവര്‍ സ്വയം വഴി തിരഞ്ഞെടുക്കട്ടെ എന്നും കോണ്‍ഗ്രസ് മായാവതിക്ക് മറുപടി നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here