17
Dec 2018
Monday
24 Channel

‘റിവ്യൂ ഹര്‍ജിക്കില്ല’; ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

sabarimala case pinarayi

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നത് സുപ്രീം കോടതിയുടെ വിധിയാണ്. കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. വിധി ഉടന്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സന്നിധാനത്ത് സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്നും വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാറെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top