19
Oct 2018
Friday
24 - Comming soon

‘കേരളത്തിലെ കോണ്‍ഗ്രസ് കണ്‍ഫ്യൂഷനിലാണ്’; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ ശ്ലാഘിച്ച് ആഷിഖ് അബു

സുപ്രീം കോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനം നിലവിലിരിക്കെ സംഘപരിവാര്‍ കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ട്രീയലാക്കോടെയാണെന്ന് സംവിധായകന്‍ ആഷിഖ് അബു. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ കോണ്‍ഗ്രസ് കണ്‍ഫ്യൂഷനിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച ആഷിഖ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തെയും ശ്ലാഘിച്ചു.

കേരളം പ്രക്ഷുബ്ധമാകുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ടെന്നും അതില്‍ വാക്കുകള്‍ക്ക് യുക്തിയും ശക്തിയും ജനാധിപത്യ പക്ഷവും ഉണ്ടെന്നും ആഷിഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ശബരിമല വിധിയില്‍ സര്‍ക്കാര്‍ സുപ്രീം കോടതി നിലപാടിനൊപ്പമാണെന്നും വിധി നടപ്പിലാക്കുമെന്നും ഇക്കാര്യത്തില്‍ പുനപരിശോധന ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, വിധി വന്ന ദിവസം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസും ആര്‍.എസ്.എസും പിന്നീട് നിലപാട് മയപ്പെടുത്തുകയും പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്‌ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കൽ മാത്രമാണ് അവർ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവർക്കില്ല. കേരളത്തിലെ കോൺഗ്രസ്സ് കൺഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. 
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !

Top