19
Oct 2018
Friday
24 - Comming soon

ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി

hc imposes fine on dileep advocate

ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. നിരന്തരം കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടതിനാണ് നടപടി. ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന കേസിലാണ് നടപടി.

ചിലവിനത്തിൽ ആയിരം രൂപ അടക്കാനാണ് കോടതി വിധിച്ചത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി. സിനിമാസ് തിയേറ്റർ സമുച്ചയം നിർമ്മിച്ചത് ഭൂമി കയ്യേറിയാണെന്ന ആരോപണം ഉയർന്നുവന്നത്. ഭൂമി കയ്യിറേയിട്ടില്ലെന്ന വിജിലൻസ് റിപ്പോര്ട്ട് തൃശൂർ വിജിലൻസ് കോടതി തള്ളിയിരുന്നു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Top