Advertisement

കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

October 4, 2018
Google News 0 minutes Read
will give compensation even if the farmers dont have insurance says thomas thomas isaac

കേരളം എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഡീസലിന് 14 രൂപ കൂട്ടിയിട്ട് 2.50 മാത്രം കുറച്ചത് ശരിയായില്ലെന്നും കൂട്ടിയ തുക മുഴുവൻ ആദ്യം കേന്ദ്രം കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു. രാജസ്ഥാൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയാണിത്. പെട്രോളിന് 9 രൂപ കുറയ്ക്കണം. വർദ്ധിപ്പിച്ച തുക കുറയ്ക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ധനവില 2.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനങ്ങളോടും 2.50 രൂപ കുറയ്ക്കുവാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ത്രിപുര, ആസാം, ചത്തീസ്ഗഢ് എന്നീ ആറ് സംസ്ഥാനങ്ങളും എക്‌സൈസ് നികുതി കുറച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here