Advertisement

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ പൃഥ്വി ഷായ്ക്ക് സെഞ്ച്വറി

October 4, 2018
Google News 0 minutes Read

രാജ്‌കോട്ടില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് തകര്‍പ്പന്‍ സെഞ്ച്വറി. അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണറായി കളത്തിലിറങ്ങിയ ഷാ 99 പന്തില്‍ നിന്നാണ് സെഞ്ച്വറി തികച്ചത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച പതിനെട്ടുകാരനായ ഷാ 15 ഫോറുകള്‍ നേടിയാണ് സെഞ്ച്വറി നേടിയത്.

നേരത്തെ, ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 186 റണ്‍സ് നേടിയിട്ടുണ്ട്. 78 റണ്‍സുമായി ചേതേശ്വര്‍ പൂജാരയാണ് പൃഥ്വി ഷായ്‌ക്കൊപ്പം ക്രീസില്‍. റണ്‍സൊന്നുമെടുക്കാതെ ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here