Advertisement

ക്രൂശിക്കരുത് സത്യം മനസിലാക്കണം; വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍

October 4, 2018
Google News 0 minutes Read
sabareesh

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണശേഷം ബാലഭാസ്കര്‍ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടിയില്‍ പകരം ശബരീഷ് പ്രഭാകര്‍ എത്തിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ടിരിക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ വിശദീകരണവമായി രംഗത്ത് എത്തിയിരിക്കുകയാണ് ശബരീഷ്.

ബാലഭാസ്കര്‍ ജ്യേഷ്ഠ തുല്യനാണ്. ഈ പ്രചരണം എന്നെ വേദനിപ്പിക്കുന്നുണ്ട്. ഈ പരിപാടിയുടെ ടിക്കറ്റുകള്‍ വിറ്റ് പോയതാണ്. സംഘാടകര്‍ ഒരു പകരക്കാരനായാണ് എന്നെ വിളിച്ചത്. പരിപാടി നടത്താതെ ഇരുന്നാല്‍ സംഘാടകര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുക. ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിന് ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തെടുത്തത്.  കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലുചേട്ടനും പ്രതിഫലം ഇല്ലാതെയാണ് ഈ പരിപാടി ഏറ്റെടുത്തത്.  കാശ് വാങ്ങിയല്ല ഇത് ഞാനും ഏറ്റെടുത്തത്. പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ചേട്ടന് പകരമാന്‍ എനിക്ക് കഴിയില്ല.അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊക്കെ അനുവാദം ചോദിച്ച ശേഷമാണ് പരിപാടി ഏറ്റെടുത്തത്. പകരക്കാരനെന്ന് വിളിച്ച് ദയവായി ക്രൂശിക്കരുത്. എന്നാണ് ശബരീഷ് പറയുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here