17
Dec 2018
Monday
24 Channel

മണ്ഡലക്കാലത്ത് ശബരിമലയില്‍ 500വനിതാ പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി

sabarimala

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലക്കാലത്ത് 500 വനിതാ പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. നട തുറക്കുമ്പോള്‍ മുതല്‍ ഇവര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. ജോലിയും വിശ്വാസവും രണ്ടും രണ്ടാണ്. പോലീസ് സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. വനിതാ പോലീസുകാരെ സുരക്ഷാ ജോലിയ്ക്കായി വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് ജില്ലകള്‍ക്ക് ബഹ്റ കത്തയച്ചു. തുലാം മാസ പൂജയ്ക്കായി 18നാണ് നട തുറക്കുന്നത്.

sabarimala

Top