Advertisement

ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രിവൃത്തങ്ങള്‍

October 5, 2018
Google News 0 minutes Read

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ലക്ഷ്മി ഇപ്പോഴും. ബാലഭാസ്കറിന്റെ മരണവിവരം ഇത് വരെ ലക്ഷ്മിയെ അറിയിച്ചിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 25നാണ് ഇവര്‍ സഞ്ചരിച്ച കാറ് അപകടത്തില്‍പ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ മകള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ മരിക്കുന്നത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. കാറ് ഓടിച്ചിരുന്ന അര്‍ജ്ജുന്‍ പരിക്കുകളുമായി ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here