19
Dec 2018
Wednesday
24 Channel

കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരൻ വാഹന അപകടത്തില്‍ മരിച്ചു

accident car

കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരൻ കാരാട്ട് അബ്ദുൽഗഫൂർ വാഹന അപകടത്തില്‍ മരിച്ചു. താമരശ്ശേരി ചുങ്കത്തിന് സമീപം ന്യൂ ഫോം ഹോട്ടലിന് മുൻവശത്താണ് അപകടം നടന്നത്. വയനാട്ടിലേക്ക് ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു.  ഇന്ന് പുലർച്ചെ രണ്ടു മണിയ്ക്കാണ് സംഭവം.  കൂടെയുണ്ടായിരുന്ന പാലക്കുറ്റി സ്വദേശി ഹാരിസിന് സാരമായി പരിക്കേറ്റു. വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന കാറ്.

Top